sndp
എസ് എൻ ഡി പി യോഗംതൃക്കാക്കര വനിതാ സംഘം സാനിറ്റൈസർ മാസ്ക് എന്നിവ വിതരണം ചെയ്തപ്പോൾ

തൃക്കാക്കര : എസ് എൻ ഡി പി യോഗംതൃക്കാക്കര വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സാനിറ്റൈസർ മാസ്ക് എന്നിവ വിതരണം ചെയ്തു.വനിതാ സംഘം പ്രസിഡന്റ്‌ മിനി അനിൽ കുമാർ, വൈസ് പ്രസിഡന്റ്‌ സിന്ധു ശ്രീകുമാർ, സെക്രട്ടറി പ്രസന്ന രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തൃക്കാക്കര മുൻസിപ്പാലിറ്റി,തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഓഫീസ്,, ഇൻഫോ പാർക്ക്‌ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് വിതരണം ചെയ്തത്,നഗര സഭയിൽ ചെയർപേഴ്സൺ ഉഷ പ്രവീൺ ഏറ്റുവാങ്ങി,തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ജിജിമോനും,ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ എസ്.ഐ എ എൻ ഷാജുവും ഏറ്റുവാങ്ങി. ശാഖ പ്രസിഡന്റ്‌ ഉണ്ണി കാക്കനാട്, സെക്രട്ടറി വിനീസ് ചിറക്കപ്പടി, ശാഖ കമ്മിറ്റി അംഗം എംബി അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു