തഞ്ചാവൂർ: കൊവിഡ് വിരുന്നൊരുക്കുന്നെന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ ജില്ലയിലാണ് 'കൊറോണ വിരുന്നു' സംഘടിപ്പിച്ചെന്നാരോപിച്ച് ഒരാളെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തുത്. തഞ്ചാവൂരിലെ ത്യാഗസമുദ്രം ഗ്രാമത്തിൽ ബുധനാഴ്ചയാണ് 29 കാരനായ ശിവഗുരുവും സുഹൃത്തുക്കളും 'വിരുന്നു' സംഘടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ 'കൊറോണ വിരുന്തു' (കോവിഡ് -19 വിരുന്നു) എന്ന പേരിൽ വീഡിയോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
പരിപാടിയുടെ സംഘടിപ്പിച്ചതിനു മുൻപന്തിയിൽ നിന്ന ശിവഗുരുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും മറ്റ് ചിലരെ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) വകുപ്പുകൾ 269 (ജീവജാലങ്ങൾക്ക് അപകടകരമായ രോഗം പടരാൻ സാധ്യതയുള്ള അശ്രദ്ധമായ പ്രവൃത്തി), പകർച്ചവ്യാധി രോഗ നിയമം, ഇൻഫർമേഷൻ ടെക്നോളജി നിയമം 67 എന്നിവ പ്രകാരം കേസെടുക്കുകയും ചെയ്തു. വി.ആർ.ഒ ദിവ്യകുമാരിയുടെ പരാതിയാണ് കേസ്.