mani-
ഇടപ്പളളി സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ആദ്യ വായ്പ വിതരണം ബാങ്ക് പ്രസിഡൻ്റ് എൻ.എ മണി സുധ പ്രഹ്ലാദന് നൽകി ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: ഇടപ്പളളി സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ പലിശ രഹിത വായ്പാ വിതരണം ആരംഭിച്ചു. ബാങ്കിൽ വച്ച് നടന്ന ചടങ്ങിൽ ആദ്യ വായ്പ വിതരണം ബാങ്ക് പ്രസിഡൻ്റ് എൻ.എ മണി സുധ പ്രഹ്ലാദന് നൽകി ഉദ്ഘാടനം ചെയ്തു.ബാങ്ക് വൈസ് പ്രസിഡൻ്റ് ടി.എ അബ്ദുൽ സമദ്‌,ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.ഇ മുഹമ്മദ് ബഷീർ,കെ.പി മനോജ് തുടങ്ങിയവർ പങ്കെടുത്തു. ദിവസേന രണ്ടുമണിവരെയാണ് വായ്പ വിതരണം ചെയ്യുന്നത്.അപേക്ഷ നൽകി ഒരു മണിക്കൂറിനുള്ളിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്.ബാങ്കിലെ അംഗങ്ങളും,നിലവിൽ കുടിശികയില്ലാത്തവർക്കാണ് 50,000 രൂപയുടെ പലിശ രഹിത വായ്പ അനുവദിക്കുമെന്ന് ബാങ്ക് പ്രസിഡൻ്റ് എൻ.എ മണി പറഞ്ഞു.