മൂവാറ്റുപുഴ: വയോമിത്രം പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള മൂവാറ്റുപുഴ നഗരസഭ പരിധിയിലെ വയോജനങ്ങൾക്ക് 20 മുതൽ 25 വരെയുള്ള തീയതികളിൽ രണ്ടാം ഘട്ട മരുന്ന് വിതരണം നടത്തുമെന്ന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റീ ചെയർമാൻ എം.എ സഹീർ അറിയിച്ചു. നഗരസഭ പരിധിയിൽ വയോമിത്രം പദ്ധതിയുടെ 20 ക്യാമ്പ് സെന്ററുകൾ വഴി 1300 വയോജനങ്ങൾക്കാണ് മരുന്ന് നൽകി വരുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും മരുന്ന് വിതരണം മുടക്കം കൂടാതെ നടന്നു വരുന്നു. അതാത് പ്രദേശത്തെ നിർദ്ദേശിക്കപ്പെട്ട ആശാവർക്കർമാർ അല്ലെങ്കിൽ അങ്കണവാടി പ്രവർത്തകർ വയോജനങ്ങളുടെ ഒ. പി ബുക്ക് സ്വീകരിച്ചശേഷം മരുന്നുകൾ കവറുകളിൽ ആക്കി വിതരണം ചെയ്യുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്.വിവരങ്ങൾക്ക് 9072380117 .