പറവൂർ: കൊവിഡ്-19 ഗൾഫ് മേഖലയിൽ പടരുമ്പോൾ യു.എ.ഇ പോലുള്ള രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഭാരതീയ പൗരന്മാർക്ക് അവസരമൊരുക്കണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളിലെ പ്രവാസികളുടെ കാര്യത്തിലും സാഹചര്യമനുസരിച്ച് ഉചിതമായ നടപടികൾ ഉണ്ടാകണം. കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു തന്നെ പ്രവാസികളെ തിരികെയെത്തിക്കുമ്പോൾ വിമാന കമ്പനികൾ അമിത യാത്രകൂലി ഈടാക്കുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും ബിഷപ്പ് ഡോ. കാരിക്കശേരി പറഞ്ഞു.