പറവൂർ: ലോക്ക് ഡൗണിൽ ബാംഗ്ലൂരിൽ കുടുങ്ങിയ പറവൂർക്കാരായ നിർമ്മാണ തൊഴിലാളികൾക്ക് വി.ഡി. സതീശൻ എം.എൽ.എ ഭക്ഷണമെത്തിച്ചു. ബാംഗ്ലൂരിൽ സ്വകാര്യ കമ്പനിക്ക് വേണ്ടി ജോലിക്ക് പോയ കുട്ടുകാട്, ചെറിയ പല്ലംതുരുത്ത്, വാവക്കാട്, പുത്തൻവേലിക്കര, പള്ളിപ്പുറം തുടങ്ങിയ പ്രദേശങ്ങളിലുള്ള പത്തോളം പേരാണ് ഭക്ഷണം ലഭിക്കാതെ ഒറ്റപ്പെട്ടത്. കോൺഗ്രസ് നേതാവായ കെ.വി. ജോബ് മുഖേന ബാംഗ്ലൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഴിയാണ് ഇവർക്ക് ഭക്ഷണമെത്തിച്ചത്. ലോക്ക് ഡൗൺ കഴിഞ്ഞ് അവർക്ക് തിരിച്ചു വരാൻ കഴിയുന്നത് വരെ ഭക്ഷണമെത്തിക്കുമെന്ന് എം.എൽ.എ പറഞ്ഞു.