പറവൂർ: മുതിർന്ന പൗരന്മാരുടെ പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്നതിനും ഇവരുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകൾ വിതരണം ചെയ്യുന്നതിനുമായി വാവക്കാട് ആയുർവേദ ഡിസ്പെൻസറിയുടെ സഹകരണത്തോടെ ആയുർരക്ഷാ ക്ലിനിക്ക് തുടങ്ങി. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. അംബ്രോസ് ഉദ്ഘാടനം ചെയ്തു. ഗൃഹസന്ദർശനം നടത്തി വയോജനങ്ങൾക്കാവശ്യമായ മരുന്നുകൾ ക്ലിനിക്കിലൂടെ നൽകും.