അങ്കമാലി : മുഖ്യമന്ത്രിയുടെ കോവിഡ്-19 ദുരിതാശ്വാസനിധിയിലേക്ക് അങ്കമാലി വേങ്ങൂർ സർവീസ് സഹകരണ സംഘം മൂന്നു ലക്ഷം രൂപ നൽകി. ഭരണസമിതി അംഗം ജിബി അരീക്കൽ, സെക്രട്ടറി കിരൺ പി അശോകൻ എന്നിവർ ചേർന്ന് ആലുവ സഹകരണ സംഘം അസി. രജിസ്ട്രാർ ജനറൽ സി എക്സ് ഗീത, സ്പെഷ്യൽ ഗ്രേഡ് ഇൻസ് പെക്ടർ കെ. ഹേമ എന്നിവർക്ക് ചെക്ക് കൈമാറി.