അങ്കമാലി: കോവിഡ്-19 ൻ്റെ പാശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സംഘത്തിലെ അംഗങ്ങൾക്ക് സിയാൽ ടാക്സി ഓപ്പറേറ്റേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 5000 രൂപ പലിശരഹിത വായ്പ നൽകി. വായ്പയുടെ വിതരണണോദ്ഘാടനം സംഘം ഓഫീസിൽ പ്രസിഡൻ്റ് പി. ജെ. ജോയി നിർവഹിച്ചു. ചടങ്ങിൽ സംഘം സെക്രട്ടറി വിനോദ് ചന്ദ്രൻ, ബോർഡ് അംഗങ്ങളായ സതീശൻ ഇ ജി ബിനോജ് വി കെ തുടങ്ങിയവർ പങ്കെടുത്തു.