അങ്കമാലി: നിയോജകമണ്ഡലത്തിലെ അനാഥാലയങ്ങളിലും വ്യദ്ധസദനങ്ങളിലും സന്നദ്ധ സ്ഥാപനങ്ങളിലും ബെന്നി ബഹനാൻ എം.പിയുടെയും റോജി എം. ജോൺ എം.എൽ.എയുടെയും നേത്യത്വത്തിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. ചാലക്കുടി പാർലമെന്റ് മണ്ഡലത്തിന് കീഴിലുള്ള എല്ലാ നിയോജകമണ്ഡലങ്ങളിലും സമാനമായ സ്ഥാപനങ്ങൾക്ക് എം.എൽ.എമാരുമായി ചേർന്ന് ഇത്തരത്തിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് നൽകുമെന്നും എം.പി. പറഞ്ഞു.