പറവൂർ: ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച പച്ചക്കറികൾ വിളവെടുത്തു. ചേന്ദമംഗലം പഞ്ചായത്തിലെ കർഷകനായ ജയൻ കരിയാപ്പിളളിയുടെ കൃഷിയിടത്തിലെ പാവൽ, ചീര, വെണ്ട എന്നീ ഇനങ്ങളാണ് വിളവെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. അനൂപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് നിതാ സ്റ്റാലിൻ, ടി.പി. ജസ്റ്റിൻ, റീനു ഗിലീഷ്, കൃഷി ഓഫിസർ പി.സി. ആതിര എന്നിവർ പങ്കെടുത്തു.