പറവൂർ : പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജുമെന്റായ പറവൂർ ഈഴവസമാജം പറവൂത്തറ ജനനി സ്നേഹാലയത്തിലേക്ക് അരിയും പച്ചക്കറിയുമടങ്ങുന്ന ഭക്ഷ്യധാന്യങ്ങൾ നൽകി. ഈഴവസമാജം സെക്രട്ടറി എം.കെ. സജീവ്, പ്രസിഡന്റ് എൻ.പി. ബോസ് എന്നിവർ ചേർന്ന് സ്നേഹാലയം രക്ഷാധികാരി കെ.ജി. ഹരിദാസ്, സെക്രട്ടറി ഉഷ എന്നിവർക്ക് ഭക്ഷ്യധാന്യങ്ങൾ കൈമാറി.