മൂവാറ്റുപുഴ: കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ നാടിന്റെ കാവലായ പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണമൊരുക്കുന്നതിന് എൽദോ എബ്രഹാം എം.എൽ.എ പൊലീസ് ക്യാന്റീനിലേയ്ക്ക് പച്ചക്കറികളും പഴങ്ങളും നൽകി. കൊവിഡ്-19 നെ തുടർന്ന് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പൊലീസ് ക്യാന്റീന്റെ പ്രവർത്തനം പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. എം.എൽ.എയുടെ വീട്ടിൽ വിളഞ്ഞ വെള്ളിരി, മാങ്ങ, വാഴക്കുല എന്നിവയ്ക്ക് പുറമേ കർഷക വിപണിയിൽ നിന്നും പയർ, പടവലം, കപ്പ, മത്തങ്ങ, പഴങ്ങൾ അടക്കമുള്ളവയാണ് പൊലീസ് ക്യാന്റിനിലേയ്ക്ക് നൽകിയത്. പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എൽദോ എബ്രഹാം എം.എൽ.എ എസ്.ഐ ടി.എം.സൂഫിയ്ക്ക് പച്ചക്കറികൾ കൈമാറി. എസ്. ഐമാരായ അനിൽകുമാർ, സി.കെ.ബഷീർ, പി.ഇ.രാജൻ, എ.എസ്.ഐമാരായ എം.ജി.വാസു, ഇ.ആർ.ഷിബു, സി.പി.ഒമാരായ ഷാമിൽ, അഗസ്റ്റ്യൻ ജോസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ്, കൃഷി ഓഫീസർമാരായ ബോസ് മത്തായി, ലെൻസി തോമസ്, ശ്രീല ഗോവിന്ദൻ, രാഹുൽ കൃഷ്ണൻ, കെ.എസ്.സണി, മൂവാറ്റുപുഴ ഹൗസിംഗ് സഹകരണസംഘം പ്രസിഡന്റ് കെ.എ.നവാസ്, വി.എം.നവാസ് എന്നിവർ പങ്കെടുത്തു.