നെടുമ്പാശേരി: സർക്കാരിന്റെ 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായുള്ള കുടുംബശ്രീ ജനകീയ ഹോട്ടൽ ചെങ്ങമനാട് പഞ്ചായത്തിൽ ദേശം കവലയിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ ജനകീയ ഹോട്ടലാണിത്. ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ കുടുംബശ്രീ എം.ഇ ഗ്രൂപ്പാണ് നടത്തിപ്പുകാർ.

പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി, സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ, ജനപ്രതിനിധികളായ സന്ധ്യ നാരായണപിള്ള, പി.ആർ. രാജേഷ്, ലത ഗംഗാധരൻ, പി.എൻ. സിന്ധു, അബ്ദുൾ ഖാദർ, എം.ബി. രവി, രമണി മോഹനൻ, ജെർളി കപ്രശ്ശേരി, ഗായത്രി വാസൻ തുടങ്ങിയവർ പങ്കെടുത്തു.