പറവൂർ : കരിങ്ങാംതുരുത്തിൽ പലചരക്ക്കട കുത്തിത്തുറന്ന് മോഷണം. 1200 രൂപയും 50 താറാവ് മുട്ടയും സ്റ്റേഷനറി സാധനങ്ങളും കവർന്നു. കരിങ്ങാംതുരുത്ത് മംഗലശേരി അനിൽകുമാറിന്റെ എൻ.ആർ സ്റ്റോഴ്‌സിലാണ് കവർച്ച നടന്നത്. രാവിലെ കടയുടമ കട തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറിന്റെ രണ്ട് താഴുകളും മുറിച്ച് മാറ്റിയ നിലയിൽ കണ്ടത്. പുറകുവശത്തെ വാതിലും തകർത്തിട്ടുണ്ട്. വരാപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.