ആലുവ: ലോക്ക് ഡൗണിൽ സഹകാരികൾക്ക് കൈത്താങ്ങായി എടത്തല സഹകരണ ബാങ്കും. നിർദ്ധനരായ അഞ്ഞൂറോളം ബാങ്ക് അംഗങ്ങൾക്ക് മരുന്ന് ലഭ്യമാക്കിയതിന് പുറമെ 8,000 രൂപ പലിശരഹിത വായ്പ നൽകുന്നതിനും ഭരണസമിതി തീരുമാനിച്ചതായി പ്രസിഡന്റ് വി.കെ. സിയാദ് അറിയിച്ചു. മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുലക്ഷം രൂപയും ബാങ്ക് നൽകി.