കൊച്ചി: ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ടെലിഫോൺ/മൊബൈൽ ബില്ലുകൾ കസ്റ്റമർ സർവ്വീസ് സെന്ററുകൾ കൂടാതെ നിങ്ങളുടെ അടുത്തുള്ള എല്ലാ ടെലിഫോൺ എക്‌സ്‌ചേഞ്ചുക ളിലും ചെക്ക് മുഖേന അടയ്ക്കാം. ചെക്കുകൾ അക്കൗണ്ട്സ് ഓഫീസർ (കാഷ് )ബി. എസ് .എൻ. എൽ എറണാകുളം എന്നപേരിൽ എഴു തി എക്‌സ്‌ചേഞ്ചുകളിൽ വച്ചിരിക്കുന്നചെക്ക് ഡ്രോപ്പ് ബോക്സിൽ നിക്ഷേപിക്കാം. ചെക്കിന്റെ പിൻഭാഗ ത്ത് എസ്.ടി. ഡി കോഡ് സഹിതം ഫോൺ നമ്പറും കോൺടാക്ട് മൊബൈൽ നമ്പറും എഴുതണം. ഓൺലൈൻസേവന ത്തിലൂടെയും ബില്ലുകൾ അടയ്ക്കാവുന്നതാണെന്ന് ബി.എസ്.എൻ.എൽ എറണാ കുളം പ്രിൻസി പ്പൽ ജനറൽ മാനേജർ അറിയി ച്ചു.