ആലുവ: നൊച്ചിമ സേവന ലൈബ്രറി ആൻഡ് റീഡിംഗ് റൂം, ബാദുഷ ആർട്ട് ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഓൺലൈൻ പോസിറ്റീവ് കാർട്ടൂൺ രചനാ മത്സരം നടത്തും. ലോകം കൊവിഡിന് ശേഷം എന്നതാണ് വിഷയം. ആറാംക്ലാസ് വരെ, പ്ലസ്ടു വരെ, കോളേജ് വിഭാഗം, പൊതുവിഭാഗം എന്നിങ്ങനെയാണ് മത്സരം. കാർട്ടൂൺ മത്സരത്തിൽ പങ്കെടുക്കുന്നവർ അവരുടെ പേര്, വയസ്, ക്ലാസ്, ഫോൺ നമ്പർ എന്നിവ വരയ്ക്കുന്ന ഷീറ്റിൽ രേഖപ്പെടുത്തുക. വീട്ടിലിരുന്ന് മത്സരാർത്ഥി കാർട്ടൂൺ വരയ്ക്കുന്ന ഫോട്ടോ, വരച്ച കാർട്ടൂൺ (വ്യക്തതയുള്ളത്) എന്നിവ ഏപ്രിൽ 30നകം 8089091945 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് ചെയ്യണം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ഫോൺ: 9847000031, 7736296958.