ആലുവ: എറണാകുളം റൂറൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച കിച്ചൻ ഗാർഡൻ ചാലഞ്ച് ശ്രദ്ധേയമാകുന്നു. ഒഫീഷ്യൽ ഫേസ് ബുക്ക് പേജ് വഴിയാണ് ചലഞ്ച് സംഘടിപ്പിച്ചിട്ടുള്ളത്. കൃഷിയെ സ്‌നേഹിക്കുന്നവർക്ക് ലോക്ക് ഡൗൺ കാലഘട്ടം പരമാവധി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ലഭ്യമായ സ്ഥലത്ത് അടുക്കളത്തോട്ടം നിർമ്മിക്കുകയും വീട്ടാവശ്യത്തിനുള്ള പച്ചക്കറി സ്വന്തമായി ഉത്പാദിപ്പിക്കാനും പ്രോത്സാഹനം നൽകുകയാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ചലഞ്ചിന് റൂറൽ ജില്ലാ പൊലീസിന്റെ എഫ്.ബി. പേജിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അടുക്കളത്തോട്ടത്തിന്റെ ചിത്രം പേജിൽ കമന്റ് ബോക്‌സിൽ പോസ്റ്റുചെയ്യ്ത് ചലഞ്ചിന്റെ ഭാഗമാകാം.