തോപ്പുംപടി: ലോക്ക് ഡൗൺ സമയത്ത് പരമ്പരാഗത - ബോട്ട് മത്സ്യതൊഴിലാളികളെ അവഗണിച്ചതിൽ പ്രതിഷേധം. വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചെങ്കിലുംഇവരെ അവഗണിക്കുകകയായിരുന്നു. ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ കടൽ - കായൽ മേഖല മുഴുവൻ പ്രതിസന്ധിയിലാണ്. .കേരളം പ്രളയത്തിൽ മുങ്ങി താഴ്ന്നപ്പോൾ യാതൊരു പ്രതിഫലവും ഇല്ലാതെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരാണ് മത്സ്യതൊഴിലാളികൾ.ഇവർക്ക് സഹായം നൽകാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ജില്ലാ പ്രസിഡൻ്റ് ആൻ്റണി കളരിക്കൽ ആവശ്യപ്പെട്ടു.
15 കിലോ അരിയാണ് ആകെ കിട്ടിയത്.ബാങ്ക് വായ്പാ, ഗൃഹ വായ്പ, മക്കളുടെ വിദ്യാഭ്യാസ വായ്പ തുടങ്ങിയവ എഴുതി തളളണമെന്നും പതിനായിരം രൂപാ വീതം തൊഴിലാളികൾക്ക് അടിയന്തിരമായി നൽകണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
തോപ്പുംപടി, മുനമ്പം ഹാർബറുകളിലായി രണ്ടായിരത്തോളം മത്സ്യതൊഴിലാളികൾ
പ്രതിസന്ധിയിൽ
ഹാർബറിലെ വെള്ളം കോരുന്നവർ
ഐസ് തല്ലിപ്പൊട്ടിക്കുന്നവർ
ഐസ് ഉണ്ടാക്കുന്ന ഉപകരണ ജീവനക്കാർ
ഹാർബറിലെ ലെയ്ത്ത് വർക്ക്ഷോപ്പ് ജീവനക്കാർ