നെടുമ്പാശേരി: ലോക്ക് ഡൗൺ കാലത്ത് കർഷകർക്ക് കൈത്താങ്ങായി സംസ്ഥാന പൊതുമേഖല സ്ഥാപനമായ കാംകോ. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ വിളവെടുപ്പിന് പോലും പാകമായ നെല്ല് കൊയ്തെടുക്കാൻ കഴിയാത്ത കർഷകർക്ക് സൗജന്യമായി കൊയ്ത്ത് യന്ത്രം വിട്ടുനൽകിയാണ് കാംകോ മാതൃകയായത്. കാംകോയുടെ കാർഷിക യന്ത്രങ്ങൾ നിബന്ധനകൾക്ക് വിധേയമായി അറ്റകുറ്റപ്പണി ചെയ്തും നൽകുമെന്നും ചെയർമാൻ പി. ബാലചന്ദ്രൻ അറിയിച്ചു. ഫോൺ: 9446613253 (റീജണൽ മാനേജർ).