കോലഞ്ചേരി: വിശ്രമിക്കുന്ന ബസുകൾ നാളെ ഉടമയുടെ വീട്ടിലേയ്ക്കോ, വർക്ക് ഷോപ്പിലേയ്ക്കോ 'സർവ്വീസ് 'നടത്തും. 22 ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഇവയിൽ പലതും അനങ്ങിയിട്ടില്ല.

നാളെ രാവിലെ 10 മുതൽ 5 വരെയാണ് വാഹനങ്ങൾ ജില്ലയ്ക്കകത്തേക്ക് മാറ്റാൻ എറണാകുളം ആർ.ടി. ഒ അനുമതി നല്കിയത്. ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ അപേക്ഷയെ തുടർന്നാണ് നടപടി.

ഡ്രൈവറെ കൂടാതെ ഒരു സഹായിയേയും അനുവദിക്കും. രണ്ടു പേരും ആർ.ടി ഓഫീസിൽ നിന്ന് പാസെടുക്കണം. ഇവർക്ക് മാസ്ക്കും, കൈയ്യുറയും, സാനിറ്റൈസറും ഉടമ ഉറപ്പാക്കണം. റിപ്പയറിംഗ് ആവശ്യമുള്ള ബസുകളും നാളെ പണി പൂർത്തിയാക്കണം.