കൊച്ചി : ലോക്ക് ഡൗൺ കാലത്ത് രക്തദാനം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ സംസ്ഥാന വ്യാപകമായി രക്തദാന ക്യമ്പുകൾ സംഘടിപ്പിക്കും.
ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (18) രാവിലെ 10.30ന് എറണാകുളം ജനറൽ ആശുപത്രിയിൽ നടക്കും. ഒളിമ്പ്യൻ കെ.എം. ബിനു, ഒളിമ്പ്യൻ ഡി. ദിജു, ടോം ജോസഫ്, ജോർജ് തോമസ് തുടങ്ങിയ ദേശീയ, അന്തർദേശീയ താരങ്ങൾ രക്തം ദാനം ചെയ്യും.