കൊച്ചി : കൊവിഡ് ലോക്ക്ഡൗൺ മൂലം സാമ്പത്തികമായി വലയുന്ന യൂണിറ്റ് അംഗങ്ങൾക്ക് സഹായവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റ്. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് പദ്ധതി ഉദ്‌ഘാടനം നിർവഹിച്ചു.എളമക്കര യൂണിറ്റിലെ 425 അംഗങ്ങൾക്ക് 2000 രൂപ വീതമാണ് നൽകിയത്. യൂണിറ്റ് പ്രസിഡന്റ് എഡ്വേർഡ് ഫോസ്റ്റസ്, സെക്രട്ടറി മുഹമ്മദ് ജാഫർ, ട്രഷറർ പി.എ. സഫറുള്ള, ജോയിന്റ് സെക്രട്ടറി ആന്റണി ഫ്രാൻസീസ് എന്നിവർ നേതൃത്വം നൽകി.