sndp
എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖാംഗങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ നിർവഹിക്കുന്നു

ആലുവ: ലോക്ക് ഡൗൺ തുടരുന്ന പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖാംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ അഡ്മിനിസ്ട്രേറ്റർ കെ.സി. സ്മിജൻ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തംഗം സതി ഗോപി, കുടുംബയൂണിറ്റ് കൺവീനർമാരായ ബിനു സുധീഷ്‌കുമാർ, ഓമന സനിലൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, മരണാനന്തരസംഘം പ്രസിഡന്റ് പി.കെ. ശ്രീകുമാർ, സെക്രട്ടറി പി.എൻ. ഗോപി, പി.വി. രാധാകൃഷ്ണൻ, കെ.ആർ. അജിത്ത്, കെ.കെ. വേണുഗോപാൽ, ഇ.കെ. ഷാജി, സുധീഷ് പട്ടേരിപ്പുറം, എൻ.യു. മണി എന്നിവർ സംബന്ധിച്ചു.