pasu
പശുവിനെ പരിപാലിക്കുന്നവീട്ടമ്മ

പനങ്ങാട്: ലോക്ക്ഡൗണിന് പുറമേ കടുത്തവേനലുംക്ഷീര കർഷകരെ പ്രതി​സന്ധി​യി​ലാക്കി​. കറവയിൽനിന്നുളളവരുമാനത്തെ മാത്രംആശ്രയിച്ച് കഴിയുന്ന വീട്ടമ്മമാർ കുമ്പളംപഞ്ചായത്തിൽ നി​രവധി​യുണ്ട്.

കൃത്രിമ കുത്തിവയ്പ്പനടത്തുവാൻ മൃഗഡോക്ടർമാർ തയ്യാറാകാത്തതാണ് പനങ്ങാട് പ്രദേശത്ത് പ്രതി​സന്ധി​.

ഒരു പശുവിന് ശരാശരി ഒരുദിവസം200 രൂപയുടെ തീറ്റവേണം

പനങ്ങാട് കുന്നംതുടി തോമസി​ന്റെവീട്ടിൽമൂന്ന് പശുക്കൾ. ഒരുപശുവിനാണ് കറവ..ആകെ എട്ട് ലിറ്റർപാൽകിട്ടും.പാൽ ലിറ്ററിന് 47രൂപപ്രകാരം376രൂപ പനങ്ങാട് പാൽസൊസൈറ്റിയിൽനിന്നുംലഭിക്കും.മൂന്ന് പശുക്കൾക്കും കൂടി ശരാശരി 550രൂപയുടെ തീറ്റവേണം.ഒരുപശുവിന് മൊത്തംആറ് കിലോപുഷ്ടിയും നാല് കിലോ തവിടും വേണം.കിലോക്ക് 21രൂപാവീതമാണ് പുഷ്ടിയുടേയും തവിടിന്റേയും വില.നാടൻപുല്ലും വൈക്കോലും പിണ്ണാക്കും കൊടുക്കുന്നതിന് പുറമേയാണ് ഇത്രയും ചെലവ്. വീട്ട് ചെലവ് കണ്ടെത്താൻ കഴിയാതെ വലയുകയാണ് തോമസി​ന്റെ കുടുംബം.പശുവളർത്തൽ നിലച്ച്പോകാതിരിക്കണമെങ്കിൽഎത്രയും വേഗംക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി സഹായിക്കമെന്നാണ് തോമസി​ന്റെ അഭ്യർത്ഥന..

പശുക്കളുടെ പ്രസവം,ജീവൻരക്ഷ തുടങ്ങിയ അടിയന്തിരസ്വഭാവമുളള ആവശ്യങ്ങൾക്കല്ലാതെ ഫീൽഡിൽപോകുവാൻനിയന്ത്രണമുളളതുകൊണ്ടാണ് ബീജസങ്കലന കുത്തിവയ്പി​ന് വീടുകളിൽപോകാൻകഴിയാത്തതെന്ന്പനങ്ങാട് വെറ്ററിനറിഡോക്ടർപറഞ്ഞു..


ക്ഷീരകർഷകരെ തൊഴിലുറപ്പിൽപെടുത്തിസഹായി​ക്കണം