കോലഞ്ചേരി: ചാരായം വാറ്റാൻ വാഷിട്ടയാൾ പുത്തൻകുരിശ് പൊലീസ് പിടിയിൽ. തമിഴ്നാട്, കന്യാകുമാരി, വിളവൻകോട് കല്ലുവെട്ടിതുണ്ടത്ത് ജഗദീഷാണ്(45) പിടിയിലായത്. മറ്റക്കുഴി സെന്റ് ജോർജ് സ്കൂളിന് എതിർ വശത്ത് വാടക വീട്ടിൽ നിന്നുമാണ് പഴങ്ങളിട്ട് വാറ്റാൻ തയ്യാറാക്കിയ 15 ലിറ്റർ വാഷ് പിടിച്ചെടുത്തത്.