കൊച്ചി : ലോക്ക് ഡൗണിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അഭിഭാഷകരെ സഹായിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ഫണ്ട് സമാഹരിക്കുമെന്ന ബാർ കൗൺസിലിന്റെ വിശദീകരണം ഹൈക്കോടതി രേഖപ്പെടുത്തി.അഡ്വ. മുഹമ്മദ് ഷാ ഉൾപ്പെടെ നൽകിയ ഹർജികൾ ഇൗ വിശദീകരണത്തെത്തുടർന്ന് ഹൈക്കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. അഭിഭാഷകരെ സഹായിക്കാൻ 50 ലക്ഷം രൂപയുടെ ഫണ്ടിന് രൂപം നൽകാൻ തീരുമാനിച്ചെന്ന് ബാർ കൗൺസിൽ നേരത്തെ വിശദീകരണം നൽകിയിരുന്നു. ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്തവർക്കും സഹായം നൽകുമെന്നും 10,000 രൂപ വരെ പലിശരഹിതവായ്പ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ബാർ കൗൺസിൽ വ്യക്തമാക്കിയിരുന്നു.