ഫോർട്ടുകൊച്ചി: പശ്ചിമകൊച്ചിയിലെ സർക്കാർ ആശുപത്രികളിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഗ്ളൗസ്, മാസ്ക്, തെർമോമീറ്റർ, ആശുപത്രി ഉപകരണങ്ങൾ മറ്റും വിതരണം ചെയ്തു.കെ.ജെ. മാക്സി എം.എൽ.എ ഡി.എം.ഒ ഡോ.സവിതക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഡോ.ലിജി, ഡോ.ശ്രീപ്രിയ, ഡോ.ശ്രീജ തുടങ്ങിയവർ സംബന്ധിച്ചു.36 ലക്ഷം രൂപ ഉപയോഗിച്ചാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.