കൊച്ചി: കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചിൽ തുടരുമ്പോഴും നിരീക്ഷണത്തിലും ഐസലേഷനിലും കഴിഞ്ഞിരുന്നവർ കുറഞ്ഞു. മെഡിക്കൽ കോളേജിൽ മരിച്ച അന്യസംസ്ഥാന തൊഴിലാളിയ്ക്ക് കൊവിഡ് ബാധിച്ചിരുന്നില്ല. ഇന്നലെ നടത്തിയ പരിശോധനകളിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്നു പേർ ഇന്നലെ ആശുപത്രി വിട്ടു. മൂന്നു പേരെ പുതിയതായി ഐസലേഷനിൽ പ്രവേശിപ്പിച്ചു. ഒരാൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും രണ്ടു പേർ സ്വകാര്യ ആശുപത്രിയിലുമാണ്. കാലാവധി തീർന്ന 345 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. 44 പേരെ പുതിയതായി നിരീക്ഷണത്തിലാക്കി.

മരണം കൊവിഡ് ബാധിച്ചല്ല

എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ അസം സ്വദേശി ബിജോയ് കൃഷ്ണനാ (23) ണ് ഇന്നലെ മരിച്ചത്. മൂന്നു തവണ പരിശോധനകളിലും ഇയാൾക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.

ഗുരുതരമായ കരൾ രോഗം ബാധിച്ച് ഏപ്രിൽ 11 നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കളമശേരിയിലെ വ്യാപാര സ്ഥാപനത്തിൽ ആറു മാസമായി ജോലി ചെയ്യുകയായിരുന്നു. അഞ്ചു വർഷം മുമ്പാണ് കേരളത്തിലെത്തിയത്.

രോഗബാധിതർ : 5

നിരീക്ഷണത്തിൽ : 677

ഹൈ റിസ്കിൽ : 522

ലോ റിസ്കിൽ : 155

ഐസലേഷനിൽ : 19

റിസൽട്ട്

ലഭിച്ചത് : 14

പോസിറ്റീവ് : ഇല്ല

ലഭിക്കാനുള്ളത് : 72

കമ്മ്യൂണിറ്റി കിച്ചൺ

ആകെ : 130

പഞ്ചായത്തുകളിൽ : 94

നഗരസഭകളിൽ : 36

പരിശോധിച്ച കപ്പൽ : 2

ജീവനക്കാർ : 57

രോഗലക്ഷണം : 00

ലോക്ക് ഡൗൺ ലംഘനം

കേസ്, അറസ്റ്റ്, വാഹനം

കൊച്ചി സിറ്റി : 84, 93, 60

റൂറൽ : 147, 139, 91