മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ പായിപ്ര അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് ബാങ്കിന്റെ കൈതാങ്ങ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് രണ്ടാഴ്ചത്തേക്ക് ആവശ്യമുള്ള പല വ്യഞ്ജനങ്ങൾ വാങ്ങുന്നതിനാവശ്യമായ തുക ബാങ്ക് പ്രസിഡന്റും സർക്കിൾ സഹകരണ യൂണിയൻ മെമ്പറുമായ അബ്രഹാം തൃക്കളത്തൂർ പഞ്ചായത്തു സെക്രട്ടറി ജഗദീഷിന് കൈമാറി. ചടങ്ങിൽ ബാങ്ക് സെക്രട്ടറി അഞ്ജലി പി അശോകൻപങ്കെടുത്തു.