ആലുവ: കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് പത്ത് ലക്ഷം രൂപ നൽകി. ബാങ്ക് പ്രസിഡന്റ് എം. മീതിയൻ പിള്ള സഹകരണസംഘം ജോയിൻറ് രജിസ്ട്രാർ സുരേഷ് മാധവന് ചെക്ക് കൈമാറി. ബാങ്ക് സെക്രട്ടറി വി.എ. ആനന്ദവല്ലി, ബ്രാഞ്ച് മാനേജർ ബിനോയ്‌കുമാർ എന്നിവർ പങ്കെടുത്തു. പലിശരഹിത വായ്പയും പഞ്ചായത്തിലെ സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സഹായങ്ങളും ബാങ്ക് നൽകുന്നുണ്ട്.