ആലുവ: എം.ജി സർവകലാശാല ബി.എ എൽ.എൽ.ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മുപ്പത്തടം എം.കെ.കെ നഗറിൽ സരയുവീട്ടിൽ കെ.പി. അമൃതയെ മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി വീട്ടിലെത്തി ആദരിച്ചു. ബാങ്ക് പ്രസിഡന്റ് വി.എം. ശശി ഉപഹാരം കൈമാറി. ഇ. ബാലകൃഷ്ണപിള്ള, പി.എച്ച്. സാബു എന്നിവരും സംബന്ധിച്ചു.