കൊച്ചി : ലോക്ക് ഡൗൺ മൂലം ഉപജീവനമാർഗങ്ങൾ നഷ്ടപ്പെട്ട കലാകാരന്മാർക്കും അനുബന്ധപ്രവർത്തകർക്കും രണ്ടുമാസം ആയിരം രൂപവീതം അനുവദിക്കുന്ന സമാശ്വാസപദ്ധതിയിലേക്ക് 20 മുതൽ അപേക്ഷിക്കാം. കേരള സംഗീത നാടക അക്കാഡമിയുടെ വെബ്‌സൈറ്റിലൂടെ അക്കാഡമിയുടെ പരിധിയിൽപ്പെടുന്ന അർഹരായ കലാകാരന്മാർ മതിയായ രേഖകൾ സഹിതം ഓൺലൈനായി അപേക്ഷിക്കണം. കല ഒരു ഉപജീവനമാർഗമായി സ്വീകരിച്ചവരും കൊവിഡ് -19 കാരണം ഉപജീവന മാർഗങ്ങൾ നഷ്ടപ്പെട്ടവരുമായ കലാകാരന്മാർ, കലാപ്രകടനത്തിന് പശ്ചാത്തല സൗകര്യമൊരുക്കുന്നവർ എന്നിവർക്കാണ് ആനുകൂല്യം.