ലോക്ക് ഡൗൺ ഇളവ് ലഭിച്ചാലും മത്സ്യബന്ധനത്തിനും ഇടപാടുകളിലും ജാഗ്രത തുടരണമെന്ന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ് ) 12 നിർദ്ദേശങ്ങൾ പുറത്തിറക്കി.
# പരിചയമില്ലാത്തവരെ ഒഴിവാക്കി അത്യാവശ്യം വേണ്ട സ്ഥിരം തൊഴിലാളികളെ നിയോഗിക്കുക.
# ചുമ, പനി, ജലദോഷം എന്നിവയുള്ളവരും ദീർഘയാത്രകൾ കഴിഞ്ഞുവന്നവരും ജോലിക്കിറങ്ങരുത്.
# മത്സ്യക്കച്ചവടം നടക്കുന്നിടത്ത് സാമൂഹിക അകലം പാലിക്കുക. ആൾക്കൂട്ടം ഒഴിവാക്കുക
# തുറസായ ഇടങ്ങളിൽ മത്സ്യവും ഐസും കൂട്ടിയിടരുത്.
# കയറ്റിറക്ക്, ഐസിംഗ്, പാക്കിംഗ് തുടങ്ങിയ അവസരങ്ങളിൽ ശാരീരിക സമ്പർക്കം കഴിയുന്നതും ഒഴിവാക്കുക.
# വൃത്തിയുള്ള ക്രെറ്റുകൾ, ഇൻസുലേറ്റഡ് ബോക്സ്, പാത്രങ്ങൾ എന്നിവ മാത്രം ഉപയോഗിക്കുക.
# ഫിഷ് സ്റ്റാളുകളിൽ മാസ്ക് ഉപയോഗിക്കുക, ഓരോ വില്പനയ്ക്ക് മുമ്പും ശേഷവും കൈ വൃത്തിയാക്കുക.
# ഓരോ മത്സ്യബന്ധനത്തിന് ശേഷവും സോപ്പ് പൊടിയും വെള്ളവും ഉപയോഗിച്ച് ബോട്ട് ഡെക്കും പാത്രങ്ങളും വൃത്തിയാക്കുക
# മത്സ്യബന്‌ധനത്തിന് മുമ്പും ശേഷവും കുറഞ്ഞത് 20 സെക്കന്റ് നേരം സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക.
#ചുമക്കുമ്പോഴും തുമ്മുമ്പോഴും കൈകൾക്ക് പകരം കൈമുട്ടുകൾ കൊണ്ട് മൂക്കും വായും മൂടുക.
# കൈ കഴുകാതെ കണ്ണിലും മൂക്കിലും വായിലും തൊടരുത്
# വൃക്തിശുചിത്വം ,ആരോഗ്യകരമായ ശീലങ്ങൾ എന്നിവ പാലിക്കുക