പറവൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പറവൂർ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി വി.ഡി. സതീശൻ എം.എ..എ അറിയിച്ചു. ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥയായി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉപകരണങ്ങൾ സജ്ജമാക്കുമെന്നും എം.എൽ.എ പറഞ്ഞു.