കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് മൂന്നു വെന്റിലേറ്ററുകളും എമർജൻസി ഓപ്പറേഷൻ തിയേറ്ററിലേയ്ക്ക് നിഴൽരഹിത എൽ.ഇ.ഡി ലൈറ്റുകളും ടി.ജെ വിനോദ്എം.എൽ.എ നൽകി.
മെഡിക്കൽ കോളേജ് കൊവിഡ് ചികിത്സക്ക് മാത്രമായി ക്രമീകരിച്ചപ്പോൾ അവിടെയുണ്ടായിരുന്ന രോഗികളെക്കൂടി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് കൂടുതൽ അനുബന്ധ സൗകര്യങ്ങൾ അത്യാവശ്യമായത്.എട്ട് വെന്റിലേറ്ററുകളുണ്ടായിരുന്നു. 'കൊവിഡ് സ്‌പെസിഫിക് മോഡി'ലുള്ള താണ് പുതിയ 3 വെന്റിലേറ്ററുകളും. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് 25 ലക്ഷം രൂപ വില വരുന്ന ഉപകരണങ്ങൾ ലഭ്യമാക്കിയത്.
ഉപകരണങ്ങൾ കൈമാറുന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. എ.അനിത, റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. പി.ജെ സിറിയക്ക്, ഡോ. ബിജോയ് എബഹാം, ഡോ. ആശ.കെ.ജോൺ, ഡോ. ബിന്ദു മോൾ , നഗരസഭാംഗം കെ.വി.പി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.