മരട്: കണ്ണാടിക്കാട് ക്രോസിംഗിൽ ലോക്ക് ഡൗൺ കാലത്തും അപകടങ്ങൾ പതിവായി .കണ്ണാടിക്കാട് പാലം ഇറങ്ങിവരുന്ന സ്ഥലത്ത്അശാസ്ത്രീയമായിഉണ്ടാക്കിയ യു-ടേണാണ് അപകടകാരണം. റോഡിനുപടിഞ്ഞാറ് വശത്തുനിന്ന് വന്ന മാരുതി നിയന്ത്രണംവിട്ട് സമീപത്തെപച്ചക്കറികടയിയലേക്ക്കയറിയസംഭവമായിരുന്നുഒടുവിൽ .പാലം ഇറങ്ങിവരുന്നവാഹനങ്ങൾയു-ടേൺഎടുക്കുമ്പോഴാണ് അപകടം.

ഇന്നലെ പുതിയമാരുതികാറും,അതേ വഴിവന്ന ടാങ്കർലോറിയുംഅപകടത്തിൽപ്പെട്ടു.മാരുതി തലകീഴായി മറിഞ്ഞ് ക്രോസിംഗിന്റെ മീഡിയൻ തകർത്തു.26വയസ്സിന് താഴെമാത്രം പ്രായംവരുന്നമൂന്ന് ചെറുപ്പക്കാർ വാഹനത്തിൽനിന്നും പരിക്കുകളില്ലാതെ രക്ഷപ്പെട്ടിരുന്നു.

സ്പീഡ് ബ്രേക്കർ സ്ഥാപിക്കുകയോ,യു-ടേൺതെക്കോട്ട് മാറ്റുകയോ ചെയ്താൽ അപകടം ഒരുപരിധി വരെകുറക്കാൻകഴിയും.

സിറ്റി ട്രാഫിക്പൊലീസ് ആവശ്യമായ നടപടിയെടുക്കണമെന്നും സി.പി.എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗവും മരട് നഗരസഭ പ്രതിപക്ഷനേതാവുമായകെ.എ. ദേവസിആവശ്യപ്പെട്ടു.