തൃപ്പൂണിത്തുറ:തെക്കുംഭാഗം 2637 എസ്.എൻ.ഡി.പി ശാഖാ യോഗം പുതിയകാവ്
ആയൂർവേദ ആശുപത്രിയിലേയ്ക്ക് സാനിറ്റൈസർ,മാസ്ക് എന്നിവ നൽകി.ശാഖ പ്രസിഡന്റ് സനിൽ പൈങ്ങാടൻ ആശുപത്രി ആർ.എം.ഒ ഡോ: ജീജയ്ക്ക് മാസ്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
ശാഖ സെക്രട്ടറി സോമൻ മാനാറ്റിൽ,യൂണിയൻ കമ്മറ്റി അംഗം ജയൻ പുതുവാതുരുത്തേൽ, ശാഖകമ്മറ്റി അംഗങ്ങളായ ബിന്ദു ഷാജി, രാജീവ് എ.പി,സജീവൻ വി.എ, യൂത്ത് മൂവ്മെന്റ് കമ്മറ്റി അംഗം ത്യബിക് എന്നിവർ നേതൃത്വം നൽകി.