ആലുവ: ഹെൽപ്പ് ഫോർ ഹെൽപ്പ് ലെസും സ്റ്റാർ റെസിഡന്റ്സ് അസോസിയേഷനും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആലുവ ആശുപത്രിയിലേക്ക് അവശ്യ മരുന്നുകൾ നൽകി.
ഹെൽപ്പ് ഫോർ ഹെൽപ്പ് ലെസ് സെക്രട്ടറി ജോസഫ് പടയാട്ടി, എം.കെ. ശശി, റെയ്‌നോൾഡ് പവിത്രൻ എന്നിവർ ചേർന്ന് ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി, ആർ. എം.ഒ ഡോ. മനോജ്കുമാർ എന്നിവർക്ക് മരുന്നുകൾ കൈമാറി.