sanoop
സനൂപ്

കോലഞ്ചേരി: പുത്തൻകുരിശിനടുത്ത് കാണിനാട്ടിൽ സ്വന്തം വീട്ടിൽ വ്യാജ വാറ്റിന് വേണ്ടി വാഷിട്ടയാൾ പിടിയിൽ. കാണിനാട് എരുമച്ചാലിൽ സനൂപിനെ(34)ആണ് മാമല എക്സൈസ് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് 11.30 ഓടെ പ്രിവന്റീവ് ഓഫീസർ എം.യു സാജുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 50 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്കായി വാറ്റിയതായിരുന്നു.അതിനു ശേഷമാണ് വീണ്ടും വാഷിട്ടത്. വീടിനോട് ചേർന്ന് ഷെഡുണ്ടാക്കിയാണ് നിർമ്മാണം. പ്രിവന്റീവ് ഓഫീസർ ജോണി അഗസ്റ്റിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ യു.എം സുഭാഷ്, എം.എൻ അനിൽകുമാർ, യു.കെ ജ്യോതിഷ്, പി.കെ മനീഷ്, പി.എച്ച് നൗഫൽ, അരുൺ ലാൽ, വനിത എക്സൈസ് ഓഫീസർ സരിത റാണി തുടങ്ങിയവരാണ് റെയ്ഡിനു നേതൃത്വം നൽകിയത്.പുത്തൻകുരിശിലെ ബി.ജെ.പി പ്രാദേശിക നേതാവ് ബിനുവിന്റെ സഹോദരനാണ് സനൂപ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.