# സംഭവം സൗജന്യഭക്ഷണവിതരണം നടത്തുന്നതിനിടെ
ആലുവ: ലോക്ക് ഡൗണിന്റെ ഭാഗമായി സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ യൂത്ത് കോൺഗ്രസ് നേതാവിന് സൂര്യാഘാതമേറ്റു. യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം മുൻ പ്രസിഡന്റ് മുഹമ്മദ് ഷെഫീക്കിന്റെ കഴുത്തിലാണ് മൂന്നിടത്തായി പൊള്ളലേറ്റത്.
അൻവർ സാദത്ത് എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കിയ നിർദ്ധന രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണത്തിന് മുഹമ്മദ് ഷെഫീക്കാണ് നേതൃത്വം നൽകിയിരുന്നത്. യൂത്ത് കെയറിന്റെ നേതൃത്വത്തിൽ സൗജന്യ ഭക്ഷണ വിതരണവുമുണ്ട്. കഴിഞ്ഞദിവസം ഭക്ഷണ വിതരണം നടത്തുന്നതിനിടയ്ക്കാണ് ഷെഫീക്കിന് സൂര്യാഘാതം ഏറ്റത്. ജില്ലആശുപത്രിയിൽ ചികിത്സ തേടി.