കൊച്ചി: കൊവിഡ് പ്രതിരോധത്തിന് കൊച്ചി ഐ.എം.എ കൊച്ചി ഘടകത്തിന്റെ യുദ്ധമുറി മാതൃക. 25 അംഗ ഡോക്ടർമാരുൾപ്പെടെ സദാസമയവും ഇവിടെ പ്രവർത്തന നിരതമാണ്.
പ്രവർത്തനങ്ങളിൽ ചിലത്
• കലൂർ ഐ.എം.എ ഹൗസിന്റെ രണ്ടാം നില ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ ഹെൽത്ത് ടെലിഹെൽപ്പ് ലൈൻ സെന്ററാക്കി.
• 25 ഡോക്ടർമാർ ഫോണിലൂടെ സംശയ നിവാരണം നടത്തുന്നു.
• ഗർഭിണികൾ, ഡയാലിസിസ് രോഗികൾ, കരൾ, വൃക്ക രോഗികൾ, ഹൃദയസംബന്ധ രോഗമുള്ളവർ തുടങ്ങിയവരുടെ തുടർചികിത്സയ്ക്ക് ടെലി കൺസൾട്ടേഷൻ.
• കമ്യൂണിറ്റി ഫാർമസി വഴിയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴിയും മരുന്നുകൾ വീടുകളിലെത്തിക്കുന്നു.
• ലാബ് പരിശോധന, ആശുപത്രിവാസം ആവശ്യമായ രോഗികൾക്ക് യാത്രാസൗകര്യം ഏകോപിപ്പിക്കുന്നു.
• ആലുവ, മൂവാറ്റുപുഴ, കളമശേരി, കരുവേലിപ്പടി തുടങ്ങിയ ടെസ്റ്റിംഗ് സെന്ററുകളുടെ ഏകോപനം
• സൗജന്യ ഹാൻഡ് സാനിറ്റൈസർ വിതരണം. 5000 പേഴ്‌സണൽ പ്രൊട്ടക്ഷൻ കിറ്റുകളും 10,000 ഫെയ്‌സ് ഷീൽഡുകളും നൽകി.
• നിരീക്ഷണത്തിൽ കഴിയുന്നവർക്കും നിർധനരായ രോഗികൾക്കും സൗജന്യമായി വീടുകളിൽ മരുന്ന് എത്തിക്കുന്നു.
• സമൂഹ കിച്ചൺ വഴി 17,00 പേർക്ക് ഭക്ഷണം നൽകുന്നു.
പിന്തുണച്ച് സ്ഥാപനങ്ങൾ
ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തനങ്ങൾ തടരുമെന്ന് ഐ.എം.എയുടെ കൊവിഡ് പ്രതിരോധത്തിന് ചുക്കാൻ പിടിക്കുന്ന ഡോ എം.ഐ ജൂനൈദ് റഹ്മാൻ, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ, സെക്രട്ടറി ഡോ. ശാലിനി സുധീന്ദ്രൻ എന്നിവർ പറഞ്ഞു.