കൊച്ചി: കൊവിഡ് -19 മൂലം നഷ്ടമാവുന്ന അദ്ധ്യയന ദിനങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്പ്) നടത്തുന്ന ആദ്യ വെബിനാറിൽ കളക്ടർ എസ്. സുഹാസ് ഉദ്യോഗാർത്ഥികളുമായി സംവദിക്കും. ഇന്ന് വൈകിട്ട് 3ന് ആരംഭിക്കുന്ന വെബിനാറിൽ 'അഭ്യസ്തവിദ്യരും തൊഴിൽ സാദ്ധ്യതയും കൊവിഡ് അതിജീവനവും' എന്ന വിഷയത്തിലാണ് കളക്ടർ സംവദിക്കുക. തത്സമയം ക്ലാസുകളിൽ പങ്കെടുക്കാൻ www.skillparkkerala.in/csp-perumbavoor എന്ന വിലാസം സന്ദർശിക്കണം.