fireforce
മൂവാറ്റുപുഴ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ഇ.സി.എച്ച്.എസ് പൊളിടെക്നിക് പരിസരം അണുവിമുക്തമാക്കുന്നു

മൂവാറ്റുപുഴ: അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങൾ അണു വിമുക്തമാക്കി. കച്ചേരിത്താഴം, നെഹ്റുപാർക്ക്, വെള്ളൂർക്കുന്ന് പ്രദേശങ്ങളാണ് അണുവിമുക്തമാക്കിയത്. കച്ചേരിത്താഴത്തെ വിവിധ ഓഫീസുകൾ, ബാങ്കുകൾ, പത്ര ഓഫീസുകൾ , വിവധ കട വരാന്തകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയും നെഹ്റുപാർക്കിലെ വിവധ കടവരാന്തകൾ, വെയ്റ്റിംഗ് ഷെഡികൾ, ടൗൺഹാൾ പരിസരം എന്നിവയും വെള്ളൂർക്കുന്നത്തെ സാമീസ് ബിൽഡിംഗിലെ വിവിധ ഓഫീസുകൾ , കേരള കൗമുദി ബ്യൂറോ ഓഫീസ് , വിവിധ കടവരാന്തകൾ, ബസ് കാത്തിരിപ്പ് കേന്ദ്രം , ലൈബ്രറി പരിസരം, എ.ടി.എം കൗണ്ടറുകൾ , ഇ സി എച്ച് എസ് പൊളിടെക്നിക് പരിസരം , ഓഫീസ് എന്നിവയും അണുവിമുക്തമാക്കി. മൂവാറ്റുപുഴ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രാവി ലെ ആരംഭിച്ച പ്രവർത്തനം ഉച്ചയോടെയാണ് അവസാനിച്ചത്.തുടർന്ന് വിവിധ സ്ഥലങ്ങളിൽ രോഗികൾക്ക് മരുന്ന് എത്തിച്ചു നൽകി. സീനിയർ ഫയർ ഓഫീസർ കെ.എ. ജാഫർ ഖാൻ , അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) കെ.ബി. ഷാജി മോൻ , ഫയർ ഓഫീസർമാരായ സി.പി. ഷൈൻ, ജെ. വിമൽ എന്നിവരാണ് അണുവിമുക്ത പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.