കൊച്ചി: എറണാകുളം ജനറൽ ആശുപത്രി ബ്ലഡ് ബാങ്കും ടൂറിസം പ്രൊഫഷണൽ ക്ലബ് കൊച്ചിയും രക്തദാന ക്യാമ്പ് നടത്തി. 24 പേർ രക്തദാനം നടത്തി.ടൂറിസം പ്രൊഫഷണൽ ക്ലബ് സെക്രട്ടറി അശോക് സ്വരൂപ്, വൈസ് പ്രസിഡന്റ് ശരത്ത് അരവിന്ദ്, ജോയിന്റ് സെക്രട്ടറി രമേഷ് പി., അംഗങ്ങളായ പോൾ എം.എസ്, സന്തോഷ് പൈ, വിനീഷ് വിദ്യ, ബ്ലഡ് ബാങ്ക് കോ ഓർഡിനേറ്റർ സജി, ഡോക്ടർ ഇൻചാർജ് റോയ് എന്നിവർ പങ്കെടുത്തു.