കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തിൽ കാക്കാല കുറവൻ സമുദായ സംഘടന ഇന്ന് നടത്താനിരുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പ് മാറ്റിവെച്ചതായി ജനറൽ സെക്രട്ടറി സുനിൽ വൈപ്പിൽ അറിയിച്ചു. കൊവിഡിനെ നേരിടാൻ സർക്കാരിനോടൊപ്പം സഹകരിച്ച് പ്രവർത്തിക്കണമെന്ന് സമുദായ അംഗങ്ങളോട് പ്രസിഡന്റ് ബാബു പരിപൂക്കാരൻ ആവശ്യപ്പെട്ടു.