വൈപ്പിൻ : എടവനക്കാട് ജയനഗറിന് സമീപം എക്സൈസ് നടത്തിയ റെയ്ഡിൽ വ്യാജവാറ്റു നടത്തിയ ആൾ അറസ്റ്റിൽ. വാലിപ്പറമ്പിൽ ഷൈൻകുമാറാണ് പിടിയിലായത്. ബക്കറ്റിലാക്കിയ 50 ലിറ്റർ വാഷ് എക്സൈസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ സുനിൽകുമാർ, പ്രിവന്റീവ് ഓഫിസർ കെ.കെ. അരുൺ, സിവിൽ ഓഫീസർമാരായ എം.ആർ. സുരേഷ്, രതീഷ് കെ. തങ്കപ്പൻ, വനിതാ സിവിൽ ഓഫീസർ സ്‌മിത വർഗീസ് എന്നിവർ പങ്കെടുത്തു.