മൂവാറ്റുപുഴ: ദേശീയ ലൈൻമാൻ ദിനത്തിൽ കെ.എസ്.ഇ.ബി.ജീവനക്കാർക്ക് പഴങ്ങളുമായി എൽദോ എബ്രഹാം എം.എൽ.എ. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ ഇരിക്കുമ്പോൾ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന് വിശ്രമിമില്ലാതെ ജോലി നോക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാർക്ക് ഓഫീസുകളിലെത്തി പഴങ്ങൾ നൽകുകയായിരുന്നു എം.എൽ.എ . മൂവാറ്റുപുഴ ടി.ബി.ജംഗ്ഷനിലുള്ള നമ്പർ 1, കാവുംങ്കര സെക്ഷനിലെ നമ്പർ 2 എന്നീ ഓഫീസുകളിലുമാണ് എം.എൽ.എ എത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും മരങ്ങൾ വീണ് പലസ്ഥലങ്ങളിലും ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞിരുന്നു. രാത്രിയും പകലും നോക്കാതെ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ലൈമാൻമാരെ എം.എൽ.എ അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, മൂവാറ്റുപുഴ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ സന്തോഷ് കുമാർ, സർക്കിൾ എക്‌സിക്യുട്ടീവ് എൻജിനീയർ ബോബൻ, സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ കുഞ്ഞുണ്ണി, സബ് എൻജിനീയർ ചന്ദ്രൻ, ലൈമാൻമാരായ സ്റ്റാലിൻ, ഷാജി, ദിലീബ്, അരുൺ, രാജേഷ്, ഷിമ്മി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.