അങ്കമാലി: മൂക്കന്നൂർ കാട്ടാമ്പിള്ളിയിൽ നിന്ന് ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 125 ലിറ്റർ വാഷ് എക്‌സൈസ് പിടികൂടി നശിപ്പിച്ചു. വാഷ് സൂക്ഷിച്ചിരുന്ന നീല പ്ലാസ്റ്റിക്ക് ഡ്രം കോളനിയിലുള്ള ചേമ്പിൻതോട്ടത്തിൽ മണ്ണിൽകുഴിച്ചുമൂടി മുകളിൽ പുല്ലുവെച്ച് മറച്ച് ഒളിപ്പിച്ചിരിക്കുകയായിരുന്നു. അങ്കമാലി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ബിനുജേക്കബ്,ഐ.ബി പ്രിവന്റീവ്ഓഫീസർ പി.കെ. ബിജു, പ്രിവന്റീവ് ഓഫീസർ ശ്യാം മോഹൻ, സിവിൽ
എക്‌സൈസ് ഓഫീസർമാരായ എം.എ. ഷിബു,വി.ബി. രാജേഷ്,പി.പി. ഷിവിൻ, വനിതാ സിവിൽ
ഓഫീസർ എംഎ. ധന്യ, ഡ്രൈവർ എം.ആർ. രാജൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.